ഓര്‍മ്മകള്‍ എന്നും വേദനയാണ്,ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണെന്നറിയുമ്പോള്‍.
പൂക്കളും മര്‍മ്മരങ്ങളും കിളിക്കൊന്ചലുകളും
എന്നെ തനിച്ചാക്കിയപ്പോള്‍
കാലം ബാല്യത്തെ ഓര്‍മ്മകളിലേക്കിറുത്തുമാറ്റി.
കലാലയവും സൌഹൃദങ്ങളും കുസൃതികളും
എന്നെ പരിഹസിച്ചപ്പോള്‍
കാലം കൌമാരത്തെ ഓര്‍മ്മകളിലേക്കറുത്തെടുത്തു.
വേദനയില്ലാത്ത ഇന്നലെകള്‍
ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നു
ഇനി, നാളെയൊരുനാള്‍
ഇന്നും ഓര്‍മ്മകളിലേക്കെറിയപ്പെടും
ഞാന്‍ അറിയുന്നു
എന്നില്‍ എനിക്കൊന്നും ഇല്ലായെന്ന്
ഞാന്‍ ഓര്‍മ്മകളുടെ ഒരു സമൂഹമാണെന്ന്.
