Saturday, April 5, 2008

ദൈവത്തെ തിരയുന്നവരോട്

ദൈവത്തെ തിരയുന്നവരോട്.......................

ധൂമ പൂര്‍ണ്ണമാം ദര്‍പ്പണച്ചില്ലില്‍
ബിംബം തിരയാതിരിക്കുക
നന്മയുടെ കണ്ണുനീരു കൊണ്ട്
ധൂമം തുടച്ചെടുക്കുക
ഹൃദയം ഒരു ദര്‍പ്പണച്ചില്ലു പോലെയാണ്
ധൂമ പൂര്‍ണ്ണമായ കണ്ണാടിയില്‍
ബിംബം അന്യം നിന്ന പോലെ
മ്ലേച്ഛമായ ഹൃദയത്തിനും ദൈവ ദര്‍ശനം
അന്യമായിരിക്കും.