Saturday, April 5, 2008

ദൈവത്തെ തിരയുന്നവരോട്

ദൈവത്തെ തിരയുന്നവരോട്.......................

ധൂമ പൂര്‍ണ്ണമാം ദര്‍പ്പണച്ചില്ലില്‍
ബിംബം തിരയാതിരിക്കുക
നന്മയുടെ കണ്ണുനീരു കൊണ്ട്
ധൂമം തുടച്ചെടുക്കുക
ഹൃദയം ഒരു ദര്‍പ്പണച്ചില്ലു പോലെയാണ്
ധൂമ പൂര്‍ണ്ണമായ കണ്ണാടിയില്‍
ബിംബം അന്യം നിന്ന പോലെ
മ്ലേച്ഛമായ ഹൃദയത്തിനും ദൈവ ദര്‍ശനം
അന്യമായിരിക്കും.




13 comments:

Anonymous said...

അദാവദു്, മ്ലേച്ഛമായ ഹൃദയം കാണുമ്പോ അതിനകം ഒന്നു് തൂത്തുതൊടച്ചു് നന്നാക്കണേനു് പകരം ദൈവന്‍ പറയും, ച്ഛേ! മ്ലേച്ഛം, ഞാനകത്തു് കേറൂല്ലാന്നു് അല്ലേ? അമ്പട ദൈവനേ! നിനക്കും നല്ലതിനെയൊക്കെ മതീല്ലെ?

ബാബുരാജ് ഭഗവതി said...

shihab
ഒരു പാടു സുന്ദരമായ വസ്തുക്കള്‍
നമ്മെ ഭയപ്പെടുത്തുമല്ലേ???

Unknown said...

വേണ്ടാ കണ്ടാല്‍ പിന്നെ എന്തേലും വരം ചോദിച്ചു പോകും

Shooting star - ഷിഹാബ് said...

അതേല്ലോ പ്രാഞ്ചീസേ...പ്രകാശമില്ലാതെ കണ്ണുമാത്രമുണ്ടായിട്ടുള്ളവനു അതു കൊണ്ടെന്തു കാര്യം ഒന്നും കാണാന്‍ ഒക്കില്ലാല്ലോ നന്മയില്ലാത്ത മനസ്സ് പ്രകാശമില്ലാത്ത കണ്ണു പോലെയല്ലേ..എന്തിനാ ബലം പിടിക്കണേ അതൊന്നു ക്ലീന്‍ ആക്കിയേക്കു പ്രാഞ്ചീസേ...അഭിപ്രായത്തിനു നന്ദി.

Shooting star - ഷിഹാബ് said...

സുന്ദരമായ വസ്തുക്കള്‍ ഭയപ്പെടുത്തുന്നതായി എനിക്കു അനുഭവം ഇല്യാട്ടൊ ബാബു.
അനൂപേ എല്ലാരേന്നും എന്തേലും കിട്ടണംന്നുള്ള സ്വഭാവം ഒന്നു മാറ്റാം ട്ടോ. അഭിപ്രായങ്ങള്‍ക്കു നന്ദി.

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ said...

പോരാട്ടമെന്നൊരര്‍ഥം ജീവിതത്തിന്‌ നല്‍കമെങ്കില്‍
സാര്‍ഥകമായ ജീവിതം തിന്മക്കെതിരെ തീര്‍ക്കുന്ന പടയോട്ടമാണ്‌.
തുടരൂ..... വിരിയട്ടെ നന്മയുടെ പൂക്കള്‍.

Shooting star - ഷിഹാബ് said...

അഭിപ്രായങ്ങള്‍ക്കു നന്ദി.

yousufpa said...

പരിപൂര്‍ണ്ണ സത്യം

വല്യമ്മായി said...

ഷിഹാബ്,ഈ വരികള്‍ക്ക് റൂമിയുടെ ഒരു കവിതയുമായി നല്ല സാദൃശ്യം,ആശയം കടമെടുക്കുമ്പോള്‍ അതൊന്നു സൂചിപ്പിക്കുന്നതല്ലെ നന്ന്..

Shooting star - ഷിഹാബ് said...

vallyammaayi.. parranjathu nannaayi.. aasayam kadameduthu ezhuthunnathil enthu samthrpthi kittaanaa...ente chila frds paranju ithinu jibrante saili undennu..njaan ezhuthunnath ente thripthiku vendiyanu.. choondikaanichathinu nandi suhrutheaa

Say Yes to Life said...

ആത്മീയതയുടെ സാരം മുഴുവൻ നാലു വരികളിൽ ഒതുക്കാൻ കഴിഞ്ഞിരിക്കുന്നു. ചൈതന്യകളുടെയും ആനന്ദന്മാരുരുടെയും പൊയ്മുഖങ്ങൾ തകർന്നടിയുന്ന ഈ നാളുകളിൽ മലയളികൾക്കായുള്ള നല്ല വരികൾ

Unknown said...

ishttappettu

M.K.KHAREEM said...

hridaya vishappu...