പ്രിയപ്പെട്ടവളേ.............................. നീ കുറിച്ചിട്ടു പോയ ഓരോ വരികളുടെയും പൊരുള്‍
കുറിക്കും മുന്‍പ് നീ അളന്നിരുന്നുവോ....?
കൈ വിട്ടു പോയ നിന്റെ ആത്മാവിന്റെ പ്രയാണം
എന്നിലേക്കാണെന്ന് നീ അറിഞ്ഞിരുന്നുവോ....?
ഇല്ലായിരുന്നെങ്കില്‍ അറിയുക,
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
ചത്തു മരവിച്ച ചുമരുകളിലും അല്ല
ചോര തുടിക്കുന്ന എന്റെ ഹൃദയത്തിലേക്കാണു നീ
നിന്റെ സ്നേഹത്തിന്റെ വര്‍ണ്ണക്കൂട്ടുകള്‍ നിറച്ചൊഴിച്ചത്.
എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്.

22 comments:
“നീയറിഞ്ഞിരുന്നുവോ..” അഭിപ്രായം പറയാന്‍ മറക്കരുതേ...
നന്നായിരിക്കുന്നു പ്രണയകാവ്യം...
'ദര്പ്പണച്ചില്ല്' ആവറ്ത്തിച്ചു വരുന്നതായി
കണ്ടു.
ഒരോ പ്രണയവും സുന്ദരമാണ് അല്ലേല്‍ ഇയ്യ്യ്യാള
എന്റെ പ്രണയകാലം ഒന്നു വായിച്ചു നോക്ക്
നല്ല പ്രണയം തുളുമ്പുന്ന കവിത...നന്നായിരിക്കുന്നു...വലിപ്പതിലല്ല ,ഉള്ളടക്കതിലാണ് കാര്യം എന്ന് മനസ്സിലാക്കിത്തന്നു
nalla pranaya kavitha...kollaam
eniku vaayikkan pattanilla......megamalhar
എവിടെയോ തൊടുന്നുണ്ട് വരികള്‍
ആരെയോര്‍ത്ത് സഹതപിക്കണം?
വന്നുവീണ വാക്കുകളാല്‍ ആത്മാവ് പൊല്ളിക്കപ്പെട്ട അവനെയോര്ത്തോ അതോ തന്റെ വാക്കുകള്‍ ചെന്നുപതിച്ച ആഴവും,ഒട്ടലിന്റെ കാഠിന്യവും കണ്ട് അമ്പരന്ന അവളെയോര്ത്തോ?
ഹൃദയത്തോളം ആഴ്ന്നിറങ്ങാത്ത
കാലത്തിന്റെ എഴുത്താണികള്‍ക്കെങ്ങിനെ
ഹൃദയത്തിന്റെ മൂന്നാം കണ്ണിന്
തിമിരമിടാനും എന്നിലെ നിന്റെ
ഓര്‍മ്മകള്‍ക്ക് നരയിടാനുമാകും...?
ഷിഹാബിനാശംസകള്
nalla vaakkukal
hridhyamaanu prannayathinn ellam....
hridhayathillenkill athu pranayamalla
hridhyathillakkuppol mathrame pranayamaakku
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
ചത്തു മരവിച്ച ചുമരുകളിലും അല്‍.....
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്...
തിരിച്ചറിയുന്നു.....
പ്രണയ കവിതകള്‍ കൊള്ളാം...
അഭിപ്രായങ്ങള്‍ക്ക് നന്ദി. ദര്പ്പണച്ചില്ലുനു പകരം വെക്കാന്‍ ഒന്നു കിട്ടാതിരുന്നത് കൊണ്ടാ രെഞ്ജിത്, തിരുത്തം.അനൂപ് ചിലത് മാത്രമാണ് സുന്ദരം. നന്ദി സ്മിത.ആഗ്നേയ ഉദ്ദേശത്തെ അപ്പാടെ മനസ്സിലാക്കിയതിനു നന്ദി സഹതപിക്കണമെന്നില്ല.
പ്രണയത്തിനൊരു മാനം
എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്.
FANTASTIC!!!
nannayittundu.....enikku ezhudan onnum ariyillatto....pakhe aaswadikkan ariyam...eshttamayi ...orupadu orupadu....eniyum oru padu...pradeekshichu kondu kattirikkunnnu.......
നന്നായിരിയ്ക്കുന്നു, വരികള്‍!
:)
അഭിപ്രായങ്ങള്‍ക്കും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു
എനിക്കു തോന്നിയിട്ടുണ്ട്,
എന്റെ ഹൃദയം ഒരു ദര്‍പ്പണച്ചില്ലിലെന്ന പോലെ
നിന്നിലേക്കു പ്രതിഫലിക്കുന്നുവെന്ന്
അത്രമേല്‍ നീയെന്നെ തിരിച്ചറിയുന്നുവെന്ന്
ജീവനുള്ള വാക്കുകള്‍
നന്നായിട്ടുണ്ട്...പ്രണയം തുളുമ്പുന്ന കവിത :)
കൈ വിട്ടു പോയ നിന്റെ ആത്മാവിന്റെ പ്രയാണം
എന്നിലേക്കാണെന്ന് നീ അറിഞ്ഞിരുന്നുവോ....?
ഇല്ലായിരുന്നെങ്കില്‍ അറിയുക,
നീ കോറിയിട്ടു പോയത് പാഴ്വാക്കുകളല്ല
eshtamaayii....
ഭാവുകങ്ങള്‍ ശിഹാബ്.
പ്രണയം മാണ് കൂടുതല്‍ വിഷയീഭവിക്കുന്നത്.
പുതുമകള്‍ ഉണ്ടാകട്ടെ.AJ
Post a Comment