കാഴ്ച്ചക്കും സൂര്യനുമിടയില്‍ കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
തൊടിയിലെ ആട്ടിന്‍ പറ്റങ്ങള്‍
ഒരു വരവേല്‍പ്പ് പോലെ നിര്‍ത്താതെ
പുലമ്പി കൊണ്ടിരിക്കുമ്പോള്‍
തെങ്ങോലകള്‍ക്കും ആലിലകള്‍ക്കും
ഇടയിലൂടൊരു വിറങ്ങലിച്ച
കാറ്റൊഴുകിയെത്തുമ്പോള്‍
ശൂന്യതയുടെ കവിളുകള്‍ തഴുകി
നനുത്ത മുത്തു പോലൊരായിരം
തുള്ളികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍
വിടരുന്ന മുല്ല മൊട്ടിനേക്കാള്‍
കൊതിപ്പിക്കുന്ന മണ്ണിന്റെ ഗന്ധം ഉയിരെടുത്തലയുമ്പോള്‍
എന്റെ മിഴികള്‍ വിടരുമായിരുന്നു
മനസ്സില്‍ വസന്തങ്ങള്‍ പിറക്കുമായിരുന്നു
ആനന്ദത്തിന്റെ ഒരു നേര്‍ത്ത കുളിര്
ഹൃദയത്തിലൂടുലാത്തുമായിരുന്നു
മരിച്ച മണ്ണില്‍ ജീവന് മുളപ്പിക്കും പോലെ
കരിഞ്ഞ മനസ്സില്‍ പ്രണയം മുളപ്പിക്കുന്ന മഴ.
ഇന്ന്,
കാഴ്ച്ചക്കും സൂര്യനുമിടയില്‍
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
എന്റെ ഹൃദയത്തില്‍ തീ മഴ പെയ്യുന്നു
ഒലിച്ചു പോയ കൂരക്കിടയില്‍ നിന്നും
കുഞ്ഞു പെങ്ങളുടെ വിലാപം കേള്‍ക്കുന്നു
ഇരുട്ടു പൊതിയുന്ന മേഘങ്ങളില്‍ നിന്നും
ആര്‍ത്തു പെയ്യുന്ന മഴ ശൂലങ്ങള്‍
എന്റെ ജീവനില്‍ കറുപ്പു വിതക്കുന്നു
പശി തീര്‍ക്കാന്‍ കാത്തു നിന്ന കതിരിനെ കൊല്ലും പോലെ
സ്വപ്നങ്ങളെയും കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ.

23 comments:
മഴ അന്നൊരു കുളിരു പോലെ ഇന്ന് പൊള്ളുന്ന ചൂടു പോലെ...“കരിഞ്ഞ മനസ്സില്‍ പ്രണയം മുളപ്പിക്കുന്ന മഴ...സ്വപ്നങ്ങളെ കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ”. എന്ത് തോന്നുന്നു...?
ആദ്യ തേങ്ങ എന്റെ വക ഠേ
നല്ല വരികള്‍
നല്ല കവിത....
അണ്ണാ.. അടിപൊളി
നല്ല വരികള്‍...
"മരിച്ച മണ്ണില്‍ ജീവന് മുളപ്പിക്കും പോലെ
കരിഞ്ഞ മനസ്സില്‍ പ്രണയം മുളപ്പിക്കുന്ന മഴ."
നല്ല വരികള്‍....
എത്രയേറെ നാശങ്ങള് വിതച്ചാലും മഴനൂലുകള്‍ ഭൂമിയെ ചുംബിക്കുന്ന ആ നിമിഷത്തോട് വല്ലാത്തൊരു ഇഷ്ടം ആണ്.
ഇപ്പോഴെന്തോ മഴയെ നേരിടാനാവാതെ ജാലകങ്ങള്‍ കൊട്ടിയടടച്ചേക്കാവുന്ന ദിനങ്ങള്‍ വിദൂരമല്ലെന്ന് മനസ്സ് പറയുന്നു..
വിലക്കൂടിയ ഒന്ന് നഷ്ടപ്പെടുന്നത്ത് അതിലും വിലയുള്ള എന്തോ ലഭിക്കാനാണെന്ന് ആശ്വസിപ്പിച്ച ഒരു സുഹൃത്തിനോട് പറയേണ്ടി വന്നു,ഈരേഴുലോകത്തിലെ സര്‍വ്വവും തന്നാലും കൈവിരലുകള്ക്കിടയിലൂടൂര്ന്നു പോയ ഏതാനും മണല്‍ത്തരികള്‍ക്ക് പകരമാവില്ലെന്ന്..
നല്ല വരികള്‍ ഷിഹാബ് :-)
മഴ ഒരു സമ്മിശ്ശ്ര വികാരം ആണ്.അതൊരു വിധിപോലെ പെയ്തു തീര്‍ക്കുന്നു.നവരസമാണതിന്റെ ആത്മാവ്.
നവരസമാണതിന്റെ ആത്മാവ്.
അത്കന് പറഞ്ഞതാണ്.. ശരിയാണ് ഇതിനെക്കാള്‍ നല്ല ഒരു വാക്ക് എനിക്കറിയില്ല.. ചിലപ്പോള്‍ ഒരു കരുണപ്പോലെ, പേടിപ്പിച്ച് കൊണ്ട്, ശന്തമായി, അങ്ങനെ അങ്ങനെ..
എന്നാലും മഴ അത് നമുക്ക് ഒരു സ്വാന്തനം തന്നെയാണ്..
നന്നായിട്ടുണ്ട്.
ഇനി പെയ്യുന്ന മഴകള്‍ക്ക് നല്ല ഭാവം മാത്രം ഉണ്ടാകട്ടേ ഷിഹാബേ...
നല്ല വരികള്‍.
പുതു മഴയുടെ ഗന്ധം, പുതു മണ്ണിന്റെ ഗന്ധം..കവിത വായിച്ചപ്പോള്‍ അനുഭവപ്പെടുന്നതുപോലെ..എന്തു നല്ല വരികള്‍..വായനക്കരനില്‍ എന്തെങ്കിലും അനുഭൂതി ഉണര്‍ത്തുമ്പോള്‍ ഏതൊരു സാഹിത്യ സൃഷ്ടിയും വിജയമാകുന്നു..അപ്പോള്‍ ശിഹാബിനും അഭിമാനിക്കാം .. ഞനിതു വായിച്ചപ്പൊള്‍ എന്റെ വീടും വീടുമുറ്റത്തെ മഴ നനഞ്ഞ ചെമ്പകവും ഓര്‍ത്തു പോയി...അപ്പൊള്‍ എനിക്കും സൂര്യനുമിടയില്‍ കണ്ണീരായിരുന്നു...ആത്മാര്ത്തമായ അഭിനന്ദനങ്ങള്‍...
അനൂപ് ആദ്യ തേങ്ങ ഉടച്ചതിന് നന്ദി. നസീര്‍, തിരോന്തരം, ശിവ, രെഞ്ജിത്ത് അഭിപ്രായങ്ങള്‍ക്ക് നന്ദി.
വിലക്കൂടിയ ഒന്ന് നഷ്ടപ്പെടുന്നത്ത് അതിലും വിലയുള്ള എന്തോ ലഭിക്കാനാണെന്ന് ആശ്വസിപ്പിച്ച ഒരു സുഹൃത്തിനോട് പറയേണ്ടി വന്നു,ഈരേഴുലോകത്തിലെ സര്‍വ്വവും തന്നാലും കൈവിരലുകള്ക്കിടയിലൂടൂര്ന്നു പോയ ഏതാനും മണല്‍ത്തരികള്‍ക്ക് പകരമാവില്ലെന്ന്.. ആഗ്നേയ കുറിച്ചിട്ടത് വായിച്ചു. വളരെ നന്ദി.
സ്വപ്നങ്ങളെയും കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ.
സ്വപ്നങ്ങളെ കൊന്നത് മഴയോ ഷൂട്ടിങ് സ്റ്റാറേ....
പശി തീര്‍ക്കാന്‍ കാത്തു നിന്ന കതിരിനെ കൊല്ലും പോലെ
സ്വപ്നങ്ങളെയും കൊന്നൊടുക്കിയിരമ്പിയകലുന്ന മഴ.
മഴക്കവിതകള്‍ കുറച്ചധികം കേട്ടിട്ടുണ്ട്, പക്ഷെ ഇങ്ങനെ ഒരു വിശേഷണം?
കരിപുരണ്ട മുകിലുകള്‍ കൂടു കൂട്ടുമ്പോള്‍
എന്റെ ഹൃദയത്തില്‍ തീ മഴ പെയ്യുന്നു........
ഇതൊരു പരിചയമുള്ള അനുഭവമാണ്്, നല്ല വരികള്‍
മഴയുടെ പുതിയൊരു മുഖം. മഴ ഒരു ലഹരിയാണ് എനിക്കെന്നും. അത് ചെറു ചാറ്റലായാലും പെരുമഴയായാലും. മഴയുടെ ഈ മുഖവും ഇഷ്ടമായി.
എല്ലാ അഭിപ്രായങ്ങള്‍ക്കും ആത്മാര്‍ത്ഥമായ നന്ദി.
mazhayude vivitha bhavangal...rasangal....! nammude manassinte lolathalangalil pottimulachu athe nimisham kaanaathaakunna neerkumilakaleppole. pakshe orikkal orunaal oru mazha ...karinchathellam thirike mulakkunnoru pulari- aa swapnam aanallo jeevitham.
kavitha nannaayirikkunnu.
മഴയുടെ മറ്റൊരു മുഖം
നന്നായിരിക്കുന്നു വരികള്‍
''ഇന്നത്തെ മഴ ''യെക്കാള്‍ ''അന്നത്തെ മഴ ''യെയാണ് എനിക്കിഷ്ടമായത്
ഒരിക്കല്‍ക്കൂടി വായിച്ചാല്‍ ഞാന്‍ ആദ്യപകുതിയില്‍ നിര്‍ത്തിപ്പോകും...തീര്‍ച്ച...!!ഇല്ലെങ്കില്‍ വെറുതെ മനസ്സിലും കാര്‍മേഘം കൂട് കൂട്ടി പോകും....
mazhzpole....
oru vaikunneram chaaru vatiyil chariyirunnu nokkiyirikkunna
mazhyute soundharyam..
athu pranju tharan kazhiyilla..
anubhavichirikkunnu...
mazha ennum nanmayanu.. nammude manassinte bhaavathinalle mattamullu? namuku vanna nashtam palarudeyum laabhamaakunnathu kaanumbo... avarudesanthoshathinte mazhaye kandillannu ....ayyyoooo enikkariyillaa
Post a Comment