Monday, June 2, 2008

ഓര്‍മ്മകള്‍

ഓര്‍മ്മകള്‍ എന്നും വേദനയാണ്,
ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണെന്നറിയുമ്പോള്‍.

പൂക്കളും മര്‍മ്മരങ്ങളും കിളിക്കൊന്ചലുകളും
എന്നെ തനിച്ചാക്കിയപ്പോള്‍
കാലം ബാല്യത്തെ ഓര്‍മ്മകളിലേക്കിറുത്തുമാറ്റി.
കലാലയവും സൌഹൃദങ്ങളും കുസൃതികളും
എന്നെ പരിഹസിച്ചപ്പോള്‍
കാലം കൌമാരത്തെ ഓര്‍മ്മകളിലേക്കറുത്തെടുത്തു.
വേദനയില്ലാത്ത ഇന്നലെകള്‍
ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നു
ഇനി, നാളെയൊരുനാള്‍
ഇന്നും ഓര്‍മ്മകളിലേക്കെറിയപ്പെടും
ഞാന്‍ അറിയുന്നു
എന്നില്‍ എനിക്കൊന്നും ഇല്ലായെന്ന്
ഞാന്‍ ഓര്‍മ്മകളുടെ ഒരു സമൂഹമാണെന്ന്.

20 comments:

Shooting star - ഷിഹാബ് said...

ഇന്നലെകളില്‍ പലതും നഷ്ടങ്ങളായിരുന്നു എന്ന തീരിച്ചറിവ് ഓര്‍മ്മകളില്‍ വേദന ജനിപ്പീക്കുന്നു. “ഞാന്‍ അറിയുന്നു ഞാന്‍ ഓര്‍മ്മകളുടെ ഒരു സമൂഹമാണെന്ന്”.


പഴയ ഒന്നിനെപൊടി തട്ടി ഇട്ടതാ‍ണുട്ടോ

Unknown said...

ഓര്‍മ്മകള്‍ ചിലപ്പോ മറ്റു ചിലപ്പൊ
ഒരുപ്പാട് വേദനകളും സമ്മാനിക്കും
എന്നെ സംബന്ധിച്ചിടത്തോളം രണ്ടാമത് പറഞ്ഞതാണ് കൂടുതള്‍ ശരി

ഹന്‍ല്ലലത്ത് Hanllalath said...

ഞാന്‍ അറിയുന്നു
എന്നില്‍ എനിക്കൊന്നും ഇല്ലായെന്ന്
ഞാന്‍ ഓര്‍മ്മകളുടെ ഒരു സമൂഹമാണെന്ന്
thiricharivu tharunnu shihabinte varikal manoharam..
thudaruka....thankalude blog sundaramaanu...njan puthiya bloger mathramaanu enikku asooya thonnunnu...ningalodu

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഷിഹബ്‌,
അദ്യമായി വരികയാണു!ആമുഖത്തിL പറഞ്ഞതിന്റെ നേR വിപരീതമാണല്ലോ,കവിതയിL കാണുവാN കഴിഞ്ഞത്‌.നന്നായിരിക്കുന്നു തുടരുക ആശംസകL.

Afsal m n said...

ഓRമ്മകളിലെക്കുള്ള ഇറങ്ങിപ്പോക്കുകL
നന്നായി.

യാധാRത്ഥ്യ ജീവിതത്തിL ഒRമ്മകളെപ്പൊഴും.
വേദനകളായും ,സന്തോഷം പകRന്നും,
കൗതുകമുണRത്തിയും നിലകൊള്ളുന്നു.

Ennum nalla Ormakalundaakatte,
allenkil OrmakaL santhoshsm pakaratte ennu Aashamsikkunnu...
nandi

ദാസ്‌ said...

ഓര്‍മ്മകള്‍ എന്നും വേദനയാണ്

ഞാന്‍ ഒരല്‍പ്പം മാറ്റിപ്പറയട്ടെ?
വേദനകളെന്നും ഓര്‍മ്മയായ്‌ മാറുന്നു. മറക്കാതെ നമുക്കൊരല്‍പ ഭാരമായ്‌....

നല്ല ഓര്‍മ്മകള്‍ മനസ്സില്‍ നിറയട്ടെ എന്നാശംസിക്കുന്നു.

ഒരു സ്നേഹിതന്‍ said...

ഓര്‍മ്മകള്‍ എന്നും വേദനയാണ്,
ഓര്‍മ്മകളെല്ലാം നഷ്ടങ്ങളാണെന്നറിയുമ്പോള്‍.

വേദനകളെല്ലാം ഒര്മകളാകട്ടെ.....
നല്ല ഓര്‍മകള്‍ മരിക്കാതിരിക്കട്ടെ....
ആശംസകള്‍....

Ranjith chemmad / ചെമ്മാടൻ said...

"വേദനയില്ലാത്ത ഇന്നലെകള്‍
ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നു"

നന്നായിരിക്കുന്നു! തുടരുക....

രസികന്‍ said...

വേദനിപ്പിക്കുന്ന ഓർമ്മകൽ നല്ല നിലവാരം പുലർത്തി
ആശംസകൾ

Doney said...

വേദനയില്ലാത്ത ഇന്നലെകള്‍
ഗര്‍ഭപാത്രത്തില്‍ ഉറങ്ങിക്കിടന്നു

ശരിയാണ് ഭൂമിയില്‍ പിറന്നു വീഴുമ്പോള്‍ മുതല്‍‌ വേദനകള്‍‌ നമ്മുക്ക് കൂട്ടാകുന്നു..

smitha adharsh said...

വേദനിക്കുന്ന ഓര്‍മ്മകള്‍ ആര്‍ക്കാണ് ഇല്ലാത്തത് ഷിഹാബെ??

SreeDeviNair.ശ്രീരാഗം said...

ഷിഹാബ്,
ഇന്നലെ നഷ്ടപ്പെട്ടതിനെ,
ഓര്‍ത്തുദുഃഖിക്കാതെ,
നാളെ ലഭിക്കുന്ന സന്തോഷത്തെ,
കാത്തിരിക്കുക..


സ്നേഹത്തോടെ,
ചേച്ചി..

OAB/ഒഎബി said...

നാളെ, ഇന്നിന്റെ ഓറ്മകളെ എറിയപ്പെട്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം?.
നന്നായി ശിഹാബ്.

പ്രിയത്തില്‍ ഒഎബി.

ധ്വനി | Dhwani said...

ഓര്‍മ്മകള്‍ കോടി അക്ഷരങ്ങള്‍!

ആമി said...

ഞാന്‍ അറിയുന്നു
എന്നില്‍ എനിക്കൊന്നും ഇല്ലായെന്ന്

അതെ ഷിഹാബ് ശരിയാണ്

അപർണ said...

തികച്ചും യാഥാര്‍ദ്ധ്യം......ഓര്‍മകളിലെക്കെറിയപ്പെടുന്ന ജീവിതം...പച്ചയായ യാഥാര്‍ദ്ധ്യം.....
വളരെ നന്നായി !!!!

മാനസ said...

നന്നായിട്ടുണ്ട്........

samudra said...

nite kavitha..
ente manassel neerunna novu bhakivachu..
oru kaviyude vijayam....
nannayerekkunnu shibu..valare..
Ninte deepthamaya chenthayude amrtha kanagale
Manasente chippiyelekk aavahechu palungumanikalkku janmam nalkanamennudu..
Pakshe..ente manassu..athu enikkenne nashttapettu..
Oormakalkku maru karayundegel athu avede kaanumo….
Oormakal janichu kondeyerekkunnu..
Janmanemeshangal asthamechu kondum…..
Ee nemesham athu polum namukku swanthamallathakkunnu…..
Penne swanthamayathu oormakalude neerunna punjeri mathramo?
Vrthathel karanguna oormakal…
Thudakkavum odukkavum ezha perikkanavathe….

parvathi krishna said...

ormakal chilarku nombarangalude koombaaramaanu. pakshe ...ormakal illayirunnengil.... nammalku baaki enthundaakumaayirunnu...appozhum nammal paraum ho!!!athorkaanpolum vayya ennu..avideyumundu ororma. ente manassilum undu nombarangalude kannuneeril mungiya ormakal..oppam santhoshathinte chiriyunarthunna ormakalum...aa ormakalilekku enne veendum kondupoyallo.... sundaramaaya ezhuthu.

Unknown said...

നന്നായിട്ടുണ്ട് ..ഒരുപാട് ...