Saturday, February 21, 2009

മരണം

മരണം,
കിനാവുകളെ ഗളഛേദം ചെയ്ത്
ഒരു മാലാഖയെ പോലെ അണയുമ്പോള്‍
ഇരുള്‍,
ജീവന്റെ പുതപ്പു പോലെ
അനുവാദം കാത്തു നില്‍ക്കാതെ
പുണരുമ്പോള്‍
ഹൃദയം,
എന്നെ വെറുത്തിട്ടെന്ന പോലെ
താളം നിറുത്തുമ്പോള്‍
കണ്ണുകള്‍,
നിറങ്ങളെ ഉപേക്ഷിച്ച് ഇരുളിനെ
പ്രണയിക്കുമ്പോള്‍
ഉടല്‍,
മണ്ണുമാത്രം തേടി ഉഴറുമ്പോള്‍
ഞാന്‍ തനിച്ചാകുന്നു
ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്നു.

14 comments:

Shooting star - ഷിഹാബ് said...

മരണം...,
ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്നു.

Anonymous said...

kollam shihab. It was too small. U could have made it more. Try to link the blog to chintha aggregator.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തീ‍റ്ച്ചയായും!സത്യം.ഒരു മരണം നമ്മുക്ക് തരുന്നതെന്താണ്‌?ആരോരുമില്ലാതെ ഞാന്‍ മാത്രമാകുന്ന അവസ്ഥ!കവിത നന്നായിരിക്കുന്നു.

siva // ശിവ said...

ഇതൊക്കെ എല്ലാവരും മനസ്സിലാക്കിയാല്‍ എന്തു നന്നായേനേ...

ajeeshmathew karukayil said...

കവിത നന്നായിരിക്കുന്നു

HARI VILLOOR said...

മരണം... അത് പ്രവചനാതീതമാണ്‌.. അറിഞ്ഞോ അറിയാതെയോ നാമെല്ലാവരും അതിനെ പ്രണയിക്കുന്നു, ഭയപ്പെടുന്നു.... എത്ര ഓടി ഒളിച്ചാലും ഒരിക്കല്‍ അതിനു മുന്‍പില്‍ നാമെല്ലാവരും കീഴ്പെടുക തന്നെ ചെയ്യും.....

നന്നായിട്ടുണ്ട്.. . ആശംസകള്‍.

Yesodharan said...

maranathinte munnil naam ottappettu pokunnu.....maranathinte munnil naam aarumallathakunnu.....nannayittundu......abhinandanangal....!!!

Anonymous said...

orkunnuvo shibu ee thanichakalil nashtamakunnthu lokathinte nirangalavum,hrudhayathinte kalpithamaya thudippakum,pakshe athu oru thudakamanu.. maranamenna thudakathil kathirikan veendiyull allenkil kathirikunnavanil chenliyanulla oru thidukamanu...

Anonymous said...

naam thanichakunna ormakal mathram avasheshipichu atheendhriyamaya oru loktheku thanichulla yathra. pinnil avasheshipicha kalpadukalil mathram avum ini naam jeeevikuka. poorthiyakandu avasheshipicha jolikale kurichulla vyakulathayilla,kitathe poya snehathe kurichulla vedhanayum illa. avagananayude nobaranagl illa. priyaopetathu nashtamaya nombaravum illa. eetho lokathu naam mathram avide kathirikunnatho.........

ചിന്തകന്‍ said...

മരിക്കാതിരിക്കാനൊരേയൊരു വഴി മാത്രമേയുള്ളൂ;
ജനിക്കാതിരിക്കുക.
ജനിച്ചാലോ പിന്നെ വഴിയൊന്നെയുള്ളൂ;
മരണം വരെ ജീവിക്കുക.
അത്രമാത്രം.

നല്ല കവിത ഷിഹാബ് . അഭിനന്ദനങ്ങള്‍.

Anonymous said...

സഖാവേ...വളരെ നന്നായി....

parvathikrishna said...

മരണത്തിനപ്പുറം......ഒരു ലോകം....
ഒറ്റപ്പെടലുകള്‍ ഇല്ലാത്ത ഒരു ലോകം
അങ്ങനായിക്കൂടെ ...അതെ അങ്ങനെ അങ്ങനെതന്നെ

jayan said...

janikkunathu nammal aryunnilla athu polay marikkunathu namml aryuniilaaaaaa

parvathi krishna said...

അല്ല..മരണം ആരേയും തനിച്ചാക്കുന്നില്ല...അതു ഒരു തുടക്കം മാത്രമാവാം വലിയൊരു കൂട്ടായ്മയുടെ തുടക്കം...എങ്കിലും...അറിയാത്തലോകത്തില്‍ നീ തനിച്ച്...തുടര്‍ച്ചയായ് ഞാനും...ഇവരും... ഷിഹാബ്...മനസ്സില്‍ നിന്നുവരുന്ന ആശയങ്ങള്‍ സുന്ദരം...