Friday, May 2, 2008

കണ്ണുനീര്‍


ജീവന്റെ സിരകളില്‍ രക്തം പൊടിയുന്നു
കണ്ണുകളില്‍ നിറങ്ങള്‍ ഇല്ലാതാകുന്നു
ഉള്ളില്‍ നിന്നും എന്തിനെയോ പറിച്ചെടുക്കുന്ന വേദന
കവിള്‍ തടം നനയുന്നില്ല
ആരും ഒന്നും അറിയുന്നില്ല
രക്തം വാര്‍ന്നു പോകുന്നത് ഞാന്‍ മാത്രം അറിയുനു
ഉള്ളിലെ കണ്ണുകളില്‍ ഓര്‍മ്മകളിലെ നിറങ്ങള്‍..,
മുഖം, ചിരി, ശബ്ദം,....ഹൊ...
സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ...?
കഴുത്തില്‍ പാതി മരിച്ച
ജീവന്‍ പോലെ ഒരു ഭാരം
ഉള്ളില്‍ നീറിയൊലിക്കുന്ന അസഹ്യമായ
വേദന പെറ്റ മേഘങ്ങള്‍
കവിള്‍ തടത്തിലൂടെ നനഞ്ഞിറങ്ങുന്നു...!

17 comments:

ആഗ്നേയ said...

നന്നായി എഴുതിയിരിക്കുന്നു
ഇയാളുടെ പോസ്റ്റുകള്‍ അഗ്ഗ്രഗേറ്ററില്‍ വരുന്നുണ്ടോ എന്നു നോക്കാമായിരുന്നില്ലേ?ഇത്രയും നല്ല വരികല്‍ ആരും ശ്രദ്ധിക്കാതെ കിടക്കുന്നതു കണ്ട് ചോദിച്ചതായിരുന്നു..
ആ വേഡ് വെരിഫിക്കേഷന്‍ എടുത്തുകളയൂ.

Shooting star - ഷിഹാബ് said...

thanks aagneya.. pinneaa iyaalu parranjthu enikku manassilaayilla njaan blog il post cheyyunnu athra maathram engineyaa athu arriyuka..?enthaa cheyyeandath..? f u dnt mnd..?

meenakshi said...

PRANAYAM....NOSTALGIA...ELLAM INGANETHANNE ALLE....ORITU KANNUNEER...AARUM KANATHE...AARUM ARIYATHE....ENIKUMATHRAM NANAYAN...NAN MATHRAM ARIYAN...ORMMAKAL....ALLE...NANNAYITUNDU...VARIKALILE VEDHANA ARIYANUNDU....

അജയ്‌ ശ്രീശാന്ത്‌.. said...

തീര്‍ച്ചയായുമതെ....
ഉളളില്‍ നിറയുന്ന നോവ്‌
നിന്റെ കൈകളുടെ സ്ഥാനത്ത്‌
ശൂന്യത സമ്മാനിക്കും...
നിന്റെ കാഴ്ചയും വാക്കുകളും
മറ്റൊന്തിനോ വേണ്ടി ബലിനല്‍കും.
ജീവന്‍ വിട്ടുപിരിയുമ്പോഴും
ആത്മാവിന്റെ ആഴങ്ങളില്‍
ആ വേദന വന്നു നിറയും...

ഒടുവില്‍...
വികാരങ്ങളും വിചാരങ്ങളും
നോവിന്റെ കുഞ്ഞുമുകുളങ്ങളും
അന്യമായ ലോകത്തേക്ക്‌....
നീ തനിച്ച്‌ യാത്രയാവും.....
അതുവരെ വേദന
തുടര്‍ന്നുകൊണ്ടേയിരിക്കും....

{അക്ഷരങ്ങളുടെ വലുപ്പം കുറയ്ക്കുക....നിറങ്ങളുടെ തീവ്രതയും...കഴിയുമെങ്കില്‍..}

Shooting star - ഷിഹാബ് said...

അഭിപ്രായങ്ങള്‍ക്കു നന്ദി.

yousufpa said...

സഹിക്കാവുന്നതിനുമപ്പുറം

ജന്മസുകൃതം said...

സഹിക്കാനാകുന്നില്ല
എന്തൊരു വേദനയാണിത്....?
എന്റെ കൈകളെ വെട്ടിമാറ്റി,
കാഴ്ചയെ ചൂഴ്ന്നെടുത്തു,
വാക്കുകളെ അറുത്തെടുത്തു,
എന്നിട്ടും എന്റെ ജീവനെടുക്കാതെ
എന്തിനാണിങ്ങനെ......
utharam kittaaththa chodyam thanne.enthaayaalum manassil kondu.Abhinandanangal....!

വിടരുന്ന മൊട്ടൂകള്‍ | VIDARUNNAMOTTUKAL said...

നല്ല വരികള്‍. ഇതൊന്നു വായിക്കൂ സമയമുള്ളപ്പോള്‍

Sunith Somasekharan said...

kollam...nannayirikkunnu...

Kichu $ Chinnu | കിച്ചു $ ചിന്നു said...

:-)

Monuttante Lokam said...

കൊള്ളാം....നല്ല ഭാവന...
എന്താണു നിന്റെ രചനയിലെല്ലാം ഒരു ദുഃഖം നിഴലിക്കുന്നത്‌

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ആഴ്ന്നിറങ്ങുന്ന വരികള്‍

mini said...

malayalam font atra pattunnilla
ennalum oru vidham vaayicheduthu.
nalla varikal.keep it up

Shooting star - ഷിഹാബ് said...

മൊനുട്ടന്‍ മാഷേ... ദുഖം ഉള്ളതു കൊണ്ടായിരിക്കാം ദുഖം നിഴലിക്കുന്നത് അല്ലെങ്കില്‍ ആരുടെയെങ്കിലും ദുഖം കടമെടുത്തും ആവാം.. എന്തായാലും അഭിപ്രായം തുടര്‍ന്നുള്ള എഴുത്തിലും പ്രതീക്ഷിക്കുന്നു

മാന്മിഴി.... said...

nannayirikkunnu......swanthamayaalum kadamedutha dhukhangalanenkilum vallathoru gaadatha....

Shooting star - ഷിഹാബ് said...
This comment has been removed by the author.
Anonymous said...

ഈ എഴുത്തിൽ നിറയെ മുറിവേറ്റവന്റെ നീറ്റലാണല്ലൊ?.. പ്രിയ്യസുഹ്രുത്തെ നിന്നേയും ആരോ......,ചരിത്രം ആവർത്തിക്കട്ടെ നമുക്കിവിടെ ഇനിയും കണ്ടുമുട്ടാം.....!!!